അഞ്ചല്‍ : ഇടമണ്ണിന് സമീപം ആയിരനെല്ലൂരില്‍ ആറ്റില്‍ കുളിക്കാനായി ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് ഉന്നതിയില്‍ രാജേഷ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് രാജേഷ് ഉള്‍പ്പെടുന്ന നാലംഗ സംഘം കുളിക്കാനെത്തിയത്. ഇതിനിടയിലാണ് രാജേഷ് മുങ്ങി താഴ്ന്നത്.
ബഹളം വച്ച് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രാജേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഏരൂര്‍ പോലീസും പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി കരയില്‍ എത്തിച്ചെഹങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കാരം നടക്കും.